കായംകുളം: ആദിക്കാട്ടുകുളങ്ങരയിൽ ദുർമന്ത്രവാദത്തിെൻറ മറവിൽ യുവതിക്കും മാതാവിനും നേരെ അക്രമണമുണ്ടായ സംഭവത്തിൽ ഭർത്താവ് അടക്കം ആറ് പേർ പിടിയിൽ. പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (34), താമരക്കുളം സ്വദേശി ഷിബു (31), ഷാഹിന (23) മന്ത്രവാദി കുളത്തൂപ്പുഴ സ്വദേശി സുലൈമാൻ (52), സഹായികളായ അൻവർ ഹുസൈൻ (28), ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്.

അനീഷിെൻറ ഭാര്യ ഫാത്തിമയും (26) മാതാവ് സാജിദയും നൽകിയ പരാതിയിലാണ് നടപടി. ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജഗ്ഷനിൽ രിഫായി മസ്ജിദിന് സമീപമുള്ള വാടക വീട്ടിൽ വച്ച് മന്ത്രവാദ മറവിൽ ശരീരികമായി ഉപദ്രവിച്ചതയാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇലിപ്പക്കുളത്ത് താമസിച്ചിരുന്ന ഇവർ വള്ളികുന്നം പൊലിസിെൻറ നിർദ്ദേശാനുസരണമാണ് ആദിക്കാട്ടുകുളങ്ങരക്ക് താമസം മാറ്റിയത്.

മന്ത്രവാദ പീഢനത്തെ തുടർന്ന് നൽകിയ പരാതിയിലെ പരിഹാരം എന്ന നിലയിലാണ് ഇരുവരെയും വീണ്ടും കൂട്ടിയോജിപ്പിച്ച് വിട്ടത്. ഫാത്തിമക്ക് ബാധ കയറുന്നതായി ആരോപിച്ച് മന്ത്രവാദ സമ്മർദ്ദം ശക്തമായിരുന്നു.