വാഷിങ്ടൺ: സ്വവർഗ വിവാഹ നിയമത്തിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെത്തിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് ബൈഡൻ ചരിത്രപ്രധാനമായ നിയമത്തിൽ ഒപ്പിട്ടത്. സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകുന്നതാണ് പുതിയ നിയമം.

നേരത്തെ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് സ്വവർഗ വിവാഹത്തെ ​ബൈഡൻ പിന്തുണച്ചിരുന്നു. 2015ലെ സുപ്രീംകോടതി വിധിയോടെയാണ് സ്വവർഗ വിവാഹം യു.എസിൽ നിയമവിധേയമായത്. എല്ലാവർക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടുവെപ്പ് നടത്തുന്നുവെന്ന് ബൈഡൻ പറഞ്ഞു.

നേരത്തെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് യു.എസ് പ്രതിനിധി സഭ അന്തിമ അംഗീകാരം നൽകിയിരുന്നു. ഒരു വിഭാഗം വിശ്വാസികളുടേയും റിപബ്ലിക്കൻ പാർട്ടി അംഗങ്ങളുടേയും എതിർപ്പിനെ മറികടന്നാണ് ബില്ലിന് അംഗീകാരം നൽകിയത്.