ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ൽ രാജ്യത്തുടനീളം ആപ്പിൾ ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്ന 100 സ്‌റ്റോറുകൾ തുറക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ചു. രണ്ട് കൂട്ടരെയും ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക് ടൈംസാണ് വാർത്ത പുറത്തുവിട്ടത്. നവംബറിൽ, വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഏക ഉൽപ്പാദന കേന്ദ്രം 5000 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തിയിരുന്നു. 

കർണാടകയിലുള്ള ഉൽപ്പാദന കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ പരാജയപ്പെട്ടാൽ, ആപ്പിളിന്റെ ഇന്ത്യയിലെ മുൻനിര വെണ്ടർമാരിൽ ഒന്നായ തായ്‌വാനിലെ വിസ്‌ട്രോണുമായി ഒരു സംയുക്ത സംരംഭം ടാറ്റ പരിഗണിക്കുന്നുവെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ആപ്പിളും സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്, പക്ഷേ ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. എന്നിരുന്നാലും, ഐഫോൺ നിർമ്മാതാവ് അതിന്റെ പദ്ധതിയിൽ വിജയിച്ചാൽ രാജ്യത്ത് ആപ്പിളിന്റെ സ്വാധീനം വർദ്ധിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും പുതിയ ഐഫോൺ 14 സീരീസ് സ്‌മാർട്ട്‌ഫോണുകൾ അസംബിൾ ചെയ്യാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടതായി ഈ മാസം ആദ്യം ആപ്പിൾ അറിയിച്ചിരുന്നു.

തായ്‌വാനീസ് നിർമ്മാതാക്കളായ പെഗാട്രോണുമായാണ് ഇതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് ഫോക്‌സ്‌കോണിന് ശേഷം ഇന്ത്യയിൽ iPhone 14 അസംബിൾ ചെയ്യാൻ തുടങ്ങുന്ന രണ്ടാമത്തെ ആപ്പിൾ വിതരണക്കാരായി പെഗാട്രോണിനെ മാറ്റുന്നു. ഏകദേശം 7000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സൗകര്യങ്ങൾ തമിഴ്‌നാട്ടിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

കർണാടകയിലെ വിസ്‌ട്രോണാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത്. വിസ്‌ട്രോൺ ടാറ്റ ഗ്രൂപ്പുമായി കർണാടകയിലെ തങ്ങളുടെ നിർമ്മാണ കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതായി പറയപ്പെടുന്നു. 4,000 കോടി-5,000 കോടി രൂപയുടേതാണ് ഇടപാടെന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

അതേസമയം, തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 അവതരിപ്പിച്ചത് മുതൽ ആഗോള തലത്തിൽ തന്നെ കമ്പനി ക്ഷാമം നേരിടുകയാണ്. സീറോ കോവിഡ് നയവുമായി ബന്ധപ്പെട്ട് ചൈനയിൽ ലോക്ക്ഡൗൺ വന്നതോടെയാണ് ഉൽപ്പാദനത്തിൽ കുറവുണ്ടായിരിക്കുന്നത്.