അമ്രേലി: പുനര്‍വിവാഹം ചെയ്തതിന് വിധവയോട് മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ക്രൂരത. പരസ്യമായി യുവതിയെ മര്‍ദ്ദിച്ച ശേഷം ഇവര്‍ തല മൊട്ടയടിക്കുകയും ചെയ്തു. തന്റെ നാല് മക്കളില്‍ ഒരാളെ നോക്കാന്‍ ഭര്‍തൃവീട്ടുകാരോട് 35കാരി സഹായം തേടിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. 

പ്രതികളില്‍ രണ്ടുപേരെ അമ്രേലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ ഭര്‍ത്താവിന്റെ മൂത്ത സഹോദരി ഘംഗു ഖതാന, സോണാല്‍ വഗേല എന്നൊരു മറ്റൊരു സ്ത്രീ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.