തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ തോ​തി​ലു​ള്ള വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. തിങ്കളാഴ്ച രാ​വി​ല 11 ന് ​നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ചേം​ബ​റി​ലാ​ണ് യോ​ഗം.

പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ര​ണ്ടു വ​ർ​ഷ​മാ​യി തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ദ​ർ​ശ​ന സ​മ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.