ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളും എം​എ​ൽ​സി​യു​മാ​യ ക​ൽ​വ​കു​ന്ത​ല ക​വി​ത​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. സി​ബി​ഐ സം​ഘം ഹൈ​ദ​രാ​ബാ​ദി​ലെ ക​വി​ത​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യുന്നത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ന് ​ബ​ഞ്ചാ​ര ഹി​ൽ​സി​ലെ ക​വി​ത​യു​ടെ വ​സ​തി​യി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ൾ​പ്പെ​ടെ​യു​ള്ള സി​ബി​ഐ സം​ഘം എ​ത്തി. നേ​ര​ത്തെ ക​വി​ത​യ്ക്കു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്തോ ഹൈ​ദ​രാ​ബാ​ദി​ലെ ഓ​ഫീ​സി​ലോ ഹാ​ജ​രാ​കാ​നാ​യി​രു​ന്നു നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ത​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് ത​യാ​റാ​ണെ​ന്ന് ക​വി​ത നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കി. ഇ​ത​നു​സ​രി​ച്ചാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ക​വി​ത​യു​ടെ വീ​ട്ടി​ൽ‌ സി​ബി​ഐ സം​ഘ​മെ​ത്തി​യ​ത്. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഓ​ഫീ​സി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.