തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് കെ. മുരളീധരൻ എംപി. എൽഡിഎഫുമായി ബന്ധപ്പെട്ട ലീഗ് നിലപാട് സാദിഖലി തങ്ങൾ പറഞ്ഞു കഴിഞ്ഞു. കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നതായും മുരളീധരൻ പറഞ്ഞു.

മുന്നണിയെ ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ശശി തരൂരിന്‍റെ പരിപാടികളിൽ പങ്കെടുക്കാൻ ആർക്കും വിലക്കില്ല. പാർട്ടി നേതൃത്വത്തെ അറിയിച്ച് പങ്കെടുക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.