ബം​ഗ​ളൂ​രു: കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ല​ട​ക്കം ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​നു​ഷ്ഠി​ക്കു​ന്ന പ്ര​ദോ​ഷ പൂ​ജാ ച​ട​ങ്ങി​ന്‍റെ പേ​ര് മാ​റ്റു​ന്നു. മൈ​സൂ​ർ ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്ന ടി​പ്പു സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ “സ​ലാം ആ​ര​തി’ എ​ന്ന പേ​രി​ന് പ​ക​രം ച​ട​ങ്ങു​ക​ൾ ഇ​നി “ആ​ര​തി ന​മ​സ്കാ​ര’ എ​ന്ന് അ​റി​യ​പ്പെ​ടും.

ക​ർ​ണാ​ട​ക മ​ന്ത്രി സ​ഭാം​ഗ​മാ​യ ശ​ശി​ക​ല ജോ​ളെ​യാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ച​ട​ങ്ങി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ഏ​റെ നാ​ളാ‌​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക ധാ​ർ​മി​ക പ​രി​ഷ​ത്തു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ സ​ലാം മം​ഗ​ളാ​ര​തി എ​ന്ന് പേ​ര് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലും പു​ട്ടൂ​ർ മ​ഹാ​ലിം​ഗേ​ശ്വ​ര ക്ഷേ​ത്രം, കു​ക്കെ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ, അ​സ്ത​മ​ന പൂ​ജ​യ്ക്കി​ടെ ഈ ​ആ​ചാ​രം അ​നു​ഷ്ഠി​ച്ച് വ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ബ​ഹു​സ്വ​ര​ത​യു​ടെ അ​ട​യാ​ള​മാ​യ ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ റ​ദ്ദാ​ക്ക​രു​തെ​ന്നും ച​ട​ങ്ങി​ന്‍റെ പേ​ര് മാ​റ്റി​യ​ത് ശ​രി​യ​ല്ലെ​ന്നും ആ​രോ​പി​ച്ച് ച​രി​ത്ര ഗ​വേ​ഷ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.