ല​ക്‌​നോ: യു​പി​യി​ലെ ബ​ദാ​വൂ​ന്‍ ജി​ല്ല​യി​ലെ ക​ക്ര​ല​യി​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും തമ്മിൽ സം​ഘ​ര്‍​ഷം. അ​ക്ര​മാ​സ​ക്ത​രാ​യ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. പോ​ലീ​സി​ന്‍റെ പ​തി​വ് പ​ട്രോ​ളി​ങ്ങി​നി​ടെ ഒ​രാ​ളു​ടെ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​ത് അ​യാ​ള്‍ ത​ട​ഞ്ഞു. ഇ​യാ​ള്‍ പി​ന്നീ​ട് ആളുകളെകൂട്ടി എ​ത്തി റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം ചെ​യ്യു​ന്ന​ത് പോ​ലീ​സ് എ​തി​ര്‍​ത്ത​തോ​ടെ അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ആ​റ് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.