സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചന. അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ കാരണമായ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. സജി ചെറിയാനു മുന്നില്‍ തടസങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയതും നീക്കത്തിന് സാഹചര്യമൊരുക്കി. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതിയാണ് തള്ളിയത്.