ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ത​രം​ഗ​ത്തി​ലും ക​ട​പു​ഴ​കാ​തെ ദ​ളി​ത് നേ​താ​വും കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ജി​ഗ്നേ​ഷ് മേ​വാ​നി. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ട്ട​വും വാ​ദ്ഗാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മേ​വാ​നി ജ​യി​ച്ചു.

3857 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ജ​യം. ബി​ജെ​പി സ്ഥാ​നാ​ർ​ഥി മ​നി​ഭാ​യ് ജെ​താ​ഭാ​യ് വ​ഗേ​ല​യെ​യാ​ണ് മേ​വാ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മേ​വാ​നി​ക്ക് 92,567 വോ​ട്ടും വ​ഗേ​ല​ക്ക് 88,710 വോ​ട്ടും ല​ഭി​ച്ചു.

2017 ൽ ​വാ​ദ്ഗാ​മി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മേ​വാ​നി ജ​യി​ച്ച​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.