ക​ണ്ണൂ​ർ: വ​ട​ക​ര അ​ഴി​യൂ​രി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ കാ​രി​യ​റാ​ക്കി മാ​റ്റി​യ കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ വി​ട്ട​യ​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

കേ​സ് ഈ​മാ​സം 27 ന് ​കോ​ഴി​ക്കോ​ട് ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്.