തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​വു​ക​ൾ വ​കു​പ്പു മേ​ധാ​വി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു പ​ക​രം പി​എ​സ്‌​സി​ക്ക് സ്വ​മേ​ധ​യാ ഒ​ഴി​വു​ക​ൾ അ​റി​യാ​നാ​വു​ന്ന സോ​ഫ്റ്റ്‌​വേ​ർ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​രാ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ത​ന്നെ വി​ര​മി​ക്ക​ൽ തീ​യ​തി അ​റി​യാം. ഇ​തു പ്ര​കാ​രം പ്ര​ത്യേ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും പി​എ​സ്‌​സി​ക്ക് ഒ​ഴി​വു​ക​ൾ അ​റി​യാ​നാ​വു​ന്ന സം​വി​ധാ​ന​മാ​ണ് വ​രു​ന്ന​ത്. ഇ​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നും ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.