ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഏ​ക മ​ണ്ഡ​ലം കൈ​വി​ട്ട് സി​പി​എം. തി​യോ​ഗ് മ​ണ്ഡ​ല​ത്തി​ലെ സി​പി​എം സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ രാ​കേ​ഷ് സിം​ഗ‌ പ​രാ​ജ​യ​പ്പെ​ട്ടു. രാ​കേ​ഷ് സിം​ഗ‌ നാ​ലാം സ്ഥാ​ന​ത്താ​ണ് എ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കു​ൽ​ദീ​പ് സിം​ഗ് റാ​ത്തോ​ഡ് ആ​ണ് സി​പി​എം മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. റാ​ത്തോ​ഡ് 5,269 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. റാ​ത്തോ​ഡി​ന് 18,709 വോ​ട്ട് ല​ഭി​ച്ചു. ര​ണ്ടാ​മ​തു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ജ​യ് ശ്യാ​മി​ന് 13,809 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി ഇ​ന്ദു​വ​ര്‍​മ 13, 848 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക്ക് ല​ഭി​ച്ച​ത് 12,201 വോ​ട്ടു​മാ​ത്ര​മാ​ണ്.