ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​വി സ​മ്മ​തി​ച്ച് ബി​ജെ​പി. അ​ല്‍​പ​സ​മ​യ​ത്തി​ന​കം ഗ​വ​ര്‍​ണ​ര്‍​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ജ​യ്‌​റാം ഠാ​ക്കൂ​ര്‍ അ​റി​യി​ച്ചു. ആ​കെ​യു​ള്ള 68 സീ​റ്റി​ല്‍ 39 സീ​റ്റു​ക​ളും നേ​ടി കോ​ണ്‍​ഗ്ര​സ് ജ​യ​മു​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഠാ​ക്കൂ​ര്‍ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

26 സീ​റ്റി​ല്‍ ബി​ജെ​പി​യും 4 സീ​റ്റി​ല്‍ സ്വ​ത​ന്ത്രരും വി​ജ​യി​ച്ചു. എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന ഫ​ല​സൂ​ച​ന​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ല്‍ ഹി​മാ​ച​ലി​ല്‍ ക​ണ്ട​ത്. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും മാ​റി മാ​റി ലീ​ഡ് പി​ടി​ക്കു​ന്ന​ത് തു​ട​ര്‍​ന്നു.

4 സീ​റ്റു​ക​ളി​ല്‍ സ്വ​ത​ന്ത്ര​ര്‍ മു​ന്നി​ലെ​ത്തി​യ ഘ​ട്ട​ത്തി​ല്‍ ഇ​വ​രെ ഒ​പ്പം നി​ര്‍​ത്തി ഭ​ര​ണം പി​ടി​ക്കാ​ന്‍ ബി​ജെ​പി ക​രു​ക്ക​ള്‍ നീ​ക്കി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലീ​ഡ് ചെ​യ്യു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ചാ​ക്കി​ട്ട് പി​ടി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക​ണ്ട് പാ​ര്‍​ട്ടി മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ രാ​ജ​സ്ഥാ​നി​ലേ​ക്ക് മാ​റ്റും.