തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്‍റെ ഭാഗമായി ലോകായുക്ത നല്‍കിയ നോട്ടീസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

ലോകായുക്ത നോട്ടീസിന് ശൈലജ അടക്കമുള്ളവര്‍ 11 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.

മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍.എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ്.എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. 500 രൂപ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കാണെന്നാണ് പരാതി.