അഹമ്മദാബാദ്: തുടര്‍ച്ചയായി ഏഴാം തവണയും ഗുജറാത്തിൽ റെക്കോർട് ഭൂരിപക്ഷത്തിൽ ജയം. 

കോണ്‍ഗ്രസ് 17  സീറ്റില്‍ ഒതുക്കി, ബിജെപി മൂന്നില്‍ 2 ഭൂരിപക്ഷത്തിലേക്കു നീങ്ങുന്നതായാണ് ഗുജറാത്തില്‍നിന്നുള്ള സൂചന. ഗുജറാത്തിലെ 182ല്‍ 156 സീറ്റിലാണ് ബിജെപി ജയിച്ചത്. 53 ശതമാനം വോട്ടും ബിജെപി നേടിയെടുത്തു. 12 ശതമാനം വോട്ടാണ് എന്നാൽ ഇത്തവണ ആം ആദ്മി പാർട്ടി സ്വന്തമാക്കിയത്. 

കഴിഞ്ഞ നിയമസഭയില്‍ 99 സീറ്റായിരുന്നു ബിജെപിക്ക്.  കോൺഗ്രസിന് 17 സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഈ ജയത്തോടെ ബിജെപി, തുടര്‍ച്ചയായി 7 തവണ ഭരണമെന്ന, പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാരിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. 1977 മുതല്‍ 2011വരെ 34 വര്‍ഷമാണ് സിപിഎം നേതൃത്തില്‍ ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്.

എന്നാൽ ആ ഭാഗ്യം അവർക്ക് ഹിമാചല്‍ പ്രദേശിൽ തുണച്ചില്ല. 68 ൽ 40 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. കഴിഞ്ഞ തവണ 77 സീറ്റോടെ ഭേദപ്പെട്ട മത്സരം കാഴ്ചവച്ച കോണ്‍ഗ്രസ് ഇക്കുറി തകര്‍ന്നടിഞ്ഞു. 28 ശതമാനം വോട്ടു മാത്രമാണ് പാര്‍ട്ടിക്കു നേടാനായത്. 25 സീറ്റുകളാണ് ബിജെപി നേടിയത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളും കോൺഗ്രസ് പിടിച്ചെടുത്തു. 

13 ശതമാനത്തോളം വോട്ടു നേടിയ എഎപി 5 സീറ്റില്‍ മുന്നിലാണ്. ഹിമാചല്‍ പ്രദേശിലെ 68ല്‍ 39 സീറ്റിലും മുന്നിലെത്തി കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവു നടത്തി. ബിജെപി 26 സീറ്റിലാണ് മുന്നിലുള്ളത്. മൂന്നിടത്ത് സ്വതന്ത്രരും മുന്നിട്ടു നില്‍ക്കുന്നു. 67 സീറ്റിലും മത്സരിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല.