ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 271 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

102 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് ഹയ്യരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

പരിക്കേറ്റതിനാല്‍ ഓപ്പണിങ് ഇറങ്ങാതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ജയം നേടാനായില്ല. 28 പന്തില്‍ 51 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്റെ ജയത്തില്‍ നിര്‍ണായകമായത്.

അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുത്. രണ്ട് ഫോറുകളും ഒരു സിക്‌സും പായിച്ച രോഹിത് ഒരു പന്തില്‍ ആറ് റണ്‍സെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പക്ഷേ, അവസാന പന്തില്‍ സിക്‌സ് അടിക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശ് ജയം പിടിച്ച്‌ വാങ്ങുകായിരുന്നു.