ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യം ടീ​മി​ന്‍റെ സു​വ​ർ​ണ ത​ല​മു​റ അം​ഗ​മാ​യ ഏ​ദ​ൻ ഹ​സാ​ഡ് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ച്ചു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് 31-കാ​ര​നാ​യ താ​രം വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

റെ​ഡ് ഡെ​വി​ൾ​സ് കു​പ്പാ​യം അ​ഴി​ച്ച് വ​ച്ചാ​ലും ക്ല​ബ് ഫു​ട്ബോ​ളി​ൽ തു​ട​രു​മെ​ന്ന് റ​യ​ൽ മാ​ഡ്രി​ഡ് താ​ര​മാ​യ ഹ​സാ​ഡ് വ്യ​ക്ത​മാ​ക്കി.

ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്. 2018 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ബെ​ൽ​ജി​യം, ഖ​ത്ത​ർ ടൂർണമെന്‍റിലെ ഗ്രൂ​പ്പ് എ​ഫി​ൽ മൊ​റോ​ക്കോ​യ്ക്കും ക്രൊ​യേ​ഷ്യ​ക്കും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

സാ​മൂ​ഹ്യ​മാ​ധ്യ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത വി​ര​മി​ക്ക​ൽ സ​ന്ദേ​ശ​ത്തി​ൽ, ജീ​വി​ത​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം തു​ട​ങ്ങു​ക​യാ​ണെ​ന്നും ത​ന്‍റെ പി​ൻ​ഗാ​മി​ക​ൾ ത​യാ​റാ​ണെ​ന്നും ഹ​സാ​ഡ് കു​റി​ച്ചു. ദേ​ശീ​യ ടീ​മി​ലെ​ത്തി​യ 2008 മു​ത​ൽ ത​ന്നെ പി​ന്തു​ണ​ച്ച ആ​രാ​ധ​ക​ർ​ക്ക് കു​റി​പ്പി​ലൂ​ടെ താ​രം ന​ന്ദി അ​റി​യി​ച്ചു.

ചെ​ൽ​സി​ക്കൊ​പ്പം ര​ണ്ട് വീ​തം പ്രീ​മി​യ​ർ ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് കി​രീ​ട​ങ്ങ​ൾ നേ​ടി​യ ഹ​സാ​ഡ്, ടീ​മി​ന്‍റെ എ​ഫ്എ ക​പ്പ്, ലീ​ഗ് ക​പ്പ് വി​ജ​യ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യ താ​ര​മാ​ണ്. റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്ക് കൂ​ടു​മാ​റി​യ ശേ​ഷം നി​ര​ന്ത​ര പ​രി​ക്കു​ക​ൾ മൂ​ലം ഫോം ​ന​ഷ്ട​മാ​യ അ​വ​സ്ഥ​യി​ലാ​ണ് താ​രം.