വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ ട്രാക്കില്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

ഗുണ്ടൂര്‍-രായഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്നിറങ്ങവെ കാല്‍ വഴുതി യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.