മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സമതിയുടെ ഈ തീരുമാനം. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 5500രൂപ പ്രതിമാസ വാടക,

തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധൻ വേണം. എന്നീ നാലു നിർദേശങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു 2500 രൂപ വീതം വീട് നഷ്ടപ്പെട്ടവർക്ക് മാസ വാടകപണം സമിതി നിരസിച്ചു.

പൂർണ്ണ തൃപ്തിയിലല്ല സമരം പിൻവലിച്ചതെന്ന് സമരസമിതിയും ലത്തീൻ സഭയും അറിയിച്ചു സമരം ഒത്തുതീർക്കാൻ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു എന്നവർ അറിയിച്ചു