ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു വിവാദ ട്വീറ്റ്. ജാമ്യം അനുവദിച്ച ജസ്റ്റിസ് എസ് മുരളീധറിനെതിരെ പക്ഷപാതം ആരോപിച്ചായിരുന്നു സംവിധായകന്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ വിവേക് അഗ്നിഹോത്രിക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

ജഡ്ജിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞുകൊണ്ട് സംവിധായകന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ വിചാരണയ്ക്കായി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 2023 മാര്‍ച്ച് 16 ന് കോടതി പരിഗണിക്കും.