ഇന്ത്യയെ സ്നേഹിച്ചിരുന്ന ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപ്പിയർ അന്തരിച്ചു.91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഉള്ളറക്കഥകൾ അനാവരണം ചെയ്യുന്ന “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” ഡൊമിനിക് ലാപിയ​റും ലാറി കോളിൻസ് എന്ന അമേരിക്കക്കാരനും ചേർന്ന് എഴുതിയതാണ്. മലയാളത്തിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിൽ ഈ പ​ുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്ന് രചിച്ച ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിംഗ് ( 1968), ഒ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് , ദ ഫിഫ്ത് ഹോഴ്‌സ്മാൻ (1980), ത്രില്ലറായ ഈസ് ന്യൂ യോർക്ക് ബേണിംഗ് എന്നിവയും ലോകശ്രദ്ധ നേടിയ കൃതികളാണ്.

1931 ൽ ഫ്രാൻസിലെ ലാറോഷെല്ലി എന്ന സ്ഥലത്താണ് ഡൊമിനികിന്‍റെ ജനനം. പെൻസിവാനിയയിലെ ലാഫായെറ്റി ബിരുദമെടുത്തു. 14 വർഷം അന്താരാഷ്ട്രതലത്തിൽ പാരീസ് മാച്ച് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്‍റെ പത്രപ്രവർത്തകനായിരുന്നു.

ഏറ്റവും പ്രശസ്തമായ ഈസ് പാരീസ് ബേണിംഗ്സും ലാറി കോളിൻസുമായി സഹകരിച്ച് എഴുതിയതാണ്. 1985-ൽ കൊൽക്കത്തയിലെ റിക്ഷാക്കാരന്റെ പ്രയാസങ്ങളെ കുറിച്ചുള്ള “സിറ്റി ഓഫ് ജോയ്” എന്ന നോവലും വൻ വിജയമായിരുന്നു. ഈ ​നോവലിനെ അടിസ്ഥാനമാക്കി പാട്രിക് സ്വെയ്‌സിനെ നായകനാക്കി റോളണ്ട് ജോഫി സംവിധാനം ചെയ്ത ഒരു സിനിമ 1992-ൽ പുറത്തിറങ്ങി.

ഇന്ത്യയിലെ ജീവകാരുണ്യ പദ്ധതികളെ പിന്തുണയ്ക്കാൻ ലാപിയർ ത​െ ൻറ റോയറ്റിയിൽ നിന്നുള്ള വലിയപങ്ക് ഉപയോഗിച്ചു. 1981 മുതൽ അദ്ദേഹം ത​െ ൻറ പുസ്തകങ്ങളുടെ പകർപ്പവകാശതുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നൽകിയിരുന്നു. 2008-ൽ ഇന്ത്യ പദ്മഭൂഷൺ നൽകി ആദരിച്ചു. ഏകപുത്രി അലക്സാണ്ട്രയും എഴുത്തുകാരിയാണ്. ഡൊമിനികിന്‍റെ ഭാര്യ ഡൊമിനിക് കൊങ്കോൺ ലാപിയറാണ് മരണവാര്‍ത്ത അറിയിച്ചത്.