ഒരു വയസ്സുകാരന്റെ തൊണ്ടയിൽ തേങ്ങയുടെ കഷ്ണം കുടുങ്ങി ദാരുണാന്ത്യം. ബദാവത്ത് മാലുവിന്റേയും കവിതയുടേയും മകൻ മണികണ്ഠയാണ് മരിക്കുന്നത്. തെലങ്കാനയിലെ നെക്കൊണ്ട മണ്ഡലിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസം തടസ്സം മൂലം കുട്ടി മരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4.30ഓടെയാണിത്.

പൂജയ്ക്ക് ഉപയോഗിച്ച തേങ്ങ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പൂജയ്ക്കിടെ മണികണ്ഠ കരഞ്ഞതിനാൽ കുട്ടിയുടെ കൈയ്യിൽ തേങ്ങയുടെ കഷ്ണം കൊടുത്തിരുന്നു. ഈ കഷ്ണം തൊണ്ടയിൽ കുടുങ്ങുകയും ശ്വാസ തടസ്സമുണ്ടാവുകയുമായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.