ഒരേസമയം ഇരട്ട സഹോദരികളെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു, മഹാരാഷ്ട്രയിലെ സോലാപൂരിലാണ് വിവാഹവുമായി ബന്ധപ്പെട്ട അപൂർവ സംഭവം. വീട്ടുകാരുടെ സാന്നിധ്യത്തിൽ വലിയ ആർഭാടങ്ങളോടെയാണ് ഈ വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. ഡിസംബർ രണ്ടിനാണ് ഇവരുടെ വിവാഹം നടക്കുന്നത്. 

മഹാരാഷ്ട്രയിലാണ് സംഭവം. അക്ലജ് പോലീസ് സ്റ്റേഷനിലാണ് വരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 494 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്തിനാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ്, വിവാഹത്തെക്കുറിച്ചുള്ള ഇന്ത്യയിലെ നിയമം എന്താണ് പറയുന്നതെന്ന് നോക്കാം… 

നമ്മുടെ രാജ്യത്ത് വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട് വിവിധ മതങ്ങളുടെ വ്യത്യസ്ത നിയമങ്ങളുണ്ട്. അതുപോലെ- ഹിന്ദുക്കളുടെ വിവാഹത്തിനുള്ള ഹിന്ദു വിവാഹ നിയമം. മുസ്ലീം വിവാഹത്തിനുള്ള മുസ്ലിം വ്യക്തി നിയമം. ഹിന്ദുക്കൾക്ക് പുറമെ, സിഖ്, ജൈന, ബുദ്ധമതക്കാർക്കും ഹിന്ദു വിവാഹ നിയമം ബാധകമാണ്. 

– 1955-ലെ ഹിന്ദു വിവാഹ നിയമത്തിന്റെ 5-ാം വകുപ്പിൽ, വിവാഹം സാധുവായി കണക്കാക്കുന്ന വ്യവസ്ഥകൾ പരാമർശിച്ചിട്ടുണ്ട്. വിവാഹസമയത്ത് വധൂവരന്മാരുടെ ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കരുത് എന്നതാണ് ആദ്യത്തെ വ്യവസ്ഥ. 

– ആൺകുട്ടിയുടെ പ്രായം 21 വയസ്സിൽ കൂടുതലും പെൺകുട്ടിയുടെ പ്രായം 18 വയസ്സിൽ കൂടുതലും ആയിരിക്കണം. 

– ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിന് വരന്റെയും വധുവിന്റെയും സമ്മതം ആവശ്യമാണ്. കൂടാതെ വിവാഹ മോചനം നേടാതിരിക്കുകയോ, ആദ്യ ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുകയോ ചെയ്യുകയാണെങ്കിഷ, രണ്ടാമത് വിവാഹം കഴിക്കാൻ കഴിയില്ല. 

– ഹിന്ദുക്കളെപ്പോലെ, രണ്ടാം വിവാഹവും ക്രിസ്തുമതത്തിൽ നിരോധിച്ചിരിക്കുന്നു. ഭർത്താവോ ഭാര്യയോ മരിച്ചാൽ മാത്രമേ ക്രിസ്ത്യാനികൾക്ക് പുനർവിവാഹം ചെയ്യാൻ കഴിയൂ. 

– മുസ്ലീങ്ങൾക്ക് നാല് വിവാഹങ്ങൾ നടത്താൻ അനുവാദമുണ്ട്. ഇതുകൂടാതെ, 1954-ൽ നിലവിൽ വന്ന ഒരു പ്രത്യേക വിവാഹ നിയമവുമുണ്ട്. ഈ നിയമം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ട മുതിർന്നവർക്ക് വിവാഹം കഴിക്കാനുള്ള അവകാശം നൽകുന്നു. 

– സ്‌പെഷ്യൽ മാര്യേജ് ആക്ട് എല്ലാവർക്കും ബാധകമാണ്. ഇത് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മതം മാറേണ്ടതില്ല.
 
എന്തിനാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്? 

സോലാപൂരിൽ രണ്ട് ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചതിന് വരൻ അതുലിനെതിരെ കേസെടുത്തിരിക്കുകയാണ്. ഹിന്ദുക്കൾക്കിടയിൽ രണ്ട് വിവാഹങ്ങൾ നിഷിദ്ധമായിരിക്കെ യുവാവ് ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ഐപിസി 494 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 7 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം ആദ്യ വിവാഹം കോടതി അസാധുവാക്കിയാൽ രണ്ടാം വിവാഹം നടത്താം. ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയിൽ വരുന്ന ആളുകൾക്ക് അവരുടെ ആദ്യ ഭാര്യയോ ഭർത്താവോ മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്യുമ്പോൾ മാത്രമേ പുനർവിവാഹം ചെയ്യാൻ കഴിയൂ.