പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ റിട്ട.എസ്.പി എം ഹരിദാസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. 1984 ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്

അന്ന് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തില്‍ നടക്കും.