റായ്‌പൂർ: ഛത്തീസ്‌ഗഢിലെ മൽഗാവിൽ ഖനി അപകടത്തിൽ ഏഴ് മരണം. പന്ത്രണ്ടിലധികം ഗ്രാമവാസികൾ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പൊലീസും എസ് ടി ആർ എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ രണ്ട് ഗ്രാമവാസികളെ രക്ഷപെടുത്തിയതായാണ് റിപ്പോർട്ട്.