ഇന്ത്യ, ജി 20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോള്‍ തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാലാവസ്ഥ, ഊര്‍ജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ യുഎസും ഇന്ത്യയും കൈകോര്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. ‘കാലാവസ്ഥ, ഊര്‍ജം, ഭക്ഷ്യ പ്രതിസന്ധികള്‍ തുടങ്ങിയ വെല്ലുവിളികളെ നേരിട്ട് യുഎസും ഇന്ത്യയും സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ച കൈവരിക്കും’ ജോ ബൈഡന്‍ പറഞ്ഞു.