കൊച്ചി: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ൽ​ക്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

ഡോ. ​സി​സ തോ​മ​സി​ന് വി​സി സ്ഥാ​ന​ത്ത് തു​ട​രാ​മെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, വി​സി നി​യ​മ​ന​ങ്ങ​ളി​ൽ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പാ​ലി​ക്കേ​ണ്ട​തെ​ന്ന് അ​റി​യി​ച്ചു.

ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​ക്ക് കെ​ടി​യു​വി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്ക് വി​സി പ​ദ​വി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള യോ​ഗ്യ​ത​യി​ല്ലെ​ന്നും കോടതി അ​റി​യി​ച്ചു.

വി​സി നി​യ​മ​ന​ത്തി​നാ​യി ഡ​യ​റ​ക​ട​ര്‍ ഓ​ഫ് ​ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നോ​ട് യോ​ഗ്യ​ത​യു​ള​ള​വ​രു​ടെ പ​ട്ടി​ക ഗ​വ‍​ർ​ണ​ർ തേ​ടി​യി​രു​ന്ന​വെ​ന്നും സാ​ധ്യ​മാ​യ വ​ഴി​ക​ൾ അ​ട​ഞ്ഞ​തോ​ടെ​യാ​ണ് അ​ദേ​ഹം തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ തെ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ കോ​ട​തി, എ​ത്ര​യും പെ​ട്ടെ​ന്ന് സെ​ല​ക്ഷ​ൻ സ​മി​തി രൂ​പീ​ക​രി​ച്ച് സ്ഥി​രം വി​സി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.