തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷി​നെ​തി​രെ കെ. ​എ​സ്. ശ​ബ​രി​നാ​ഥ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ലി​ന് പ​രാ​തി ന​ൽ​കി.

കോ​ട്ട​യം ജി​ല്ല​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ശ​ശി ത​രൂ​ർ എം​പി പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ബാ​ക്കി​പ​ത്ര​മാ​ണ് പു​തി​യ പ​രാ​തി​യെ​ന്നാ​ണ് സൂ​ച​ന.

പാ​ർ​ട്ടി അ​നു​വാ​ദ​മി​ല്ലാ​തെ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന​റി​യി​ച്ച സു​രേ​ഷി​നെ​തി​രെ ശ​ബ​രി​നാ​ഥ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ​യാ​ണ് ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.