ദോ​ഹ: എ​ന്താ​ണ് പെ​ട്ട​ന്ന് സം​ഭ​വി​ച്ച​ത്. ഗ്രൗ​ണ്ടി​ലും ഗാ​ല​റി​യി​ലും ഇ​രു​ട്ട് പ​ര​ന്നു. 10 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ എ​ല്ലാം പ​ഴ​യ നി​ല​യി​ൽ… തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ബ്ര​സീ​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലെ ലൈ​റ്റു​ക​ൾ ഓ​ഫാ​യ​താ​ണ് സം​ഭ​വം.

ആ​ദ്യ പ​കു​തി​യു​ടെ 44-ാം മി​നി​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ബ്ര​സീ​ലി​ന് ല​ഭി​ച്ച കോ​ർ​ണ​ർ എ​ടു​ക്കാ​നാ​യി റാ​ഫീ​ഞ്ഞ ത​യാ​റാ​കു​ന്ന സ​മ​യ​ത്താ​ണ് പെ​ട്ടെ​ന്ന് ലൈ​റ്റു​ക​ൾ ഓ​ഫാ​യ​ത്. 10 സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ലൈ​റ്റു​ക​ൾ വീ​ണ്ടും ഓ​ണാ​യ​തോ​ടെ ക​ളി പു​നഃ​രാ​രം​ഭി​ച്ചു.

ലോ​ക​ക​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​ദ്യു​തി നി​ല​ച്ച സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് പ​ല​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വൈ​ദ്യു​തി നി​ല​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​തി​ന്‍റെ ട്രോ​ളു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്.