ഡെറാഡൂ​ണ്‍: സാ​റ്റ​ലൈ​റ്റ് ഫോ​ണ്‍ കൈ​വ​ശം വ​ച്ച​തി​ന് മു​ന്‍ റ​ഷ്യ​ന്‍ മ​ന്ത്രി വി​ക്ട​ര്‍ സെ​മെ​നോ​വ് അ​റ​സ്റ്റി​ല്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെറാഡൂണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങാ​തെ സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത് കൈ​വ​ശം വ​യ്ക്കാ​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഇ​യാ​ളു​ടെ പ​ക്ക​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി കൈ​യി​ല്‍ ക​രു​തി​യ​താ​ണ് ഇ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

1998 മു​ത​ല്‍ ഒ​രു​വ​ര്‍​ഷ​ത്തോ​ളം റ​ഷ്യ​യു​ടെ ഭ​ക്ഷ്യ-​കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ സെ​മെ​നോ​വ്. ഡെറാഡൂണി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.