ന്യൂ​യോ​ർ​ക്: ആ​പ്പി​ളും ഗൂ​ഗി​ൾ സ്റ്റോ​റും ട്വി​റ്റ​റി​നെ ആ​പ്പി​ൽ​നി​ന്ന് നീ​ക്കി​യാ​ൽ ബ​ദ​ൽ ഫോ​ൺ ഇ​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ട്വി​റ്റ​ർ ഉ​ട​മ ഇ​ലോ​ൺ മ​സ്ക്. ‘അ​ത് സം​ഭ​വി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യും ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ഥ​വാ ഉ​ണ്ടാ​യാ​ൽ വേ​റെ വ​ഴി​യി​ല്ല. ഞാ​ൻ വേ​റെ ​ഫോ​ൺ ഉ​ണ്ടാ​ക്കും’ -മ​സ്ക് ട്വി​റ്റ​റി​ൽ കു​റി​ച്ചു. ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് ലി​സ് വീ​ല​ർ ആ​ണ് ഇ​ത്ത​ര​മൊ​രു സ​ന്ദേ​ഹ​വും ബ​ദ​ൽ ഫോ​ൺ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പ​ങ്കു​വെ​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​സ്കി​ന്റെ പ്ര​തി​ക​ര​ണം.

ആ​പ്പി​ൾ ക​മ്പ​നി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫി​ൽ ഷി​ല്ല​ർ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്ത​തി​ന് പി​റ​കെ​യാ​ണ് മ​സ്കി​ന്റെ മു​ന്ന​റി​യി​പ്പ്. മാ​ർ​ഗ​നി​ർ​ദേ​ശ​ം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ട്വി​റ്റ​റി​നെ ആ​പ് സ്റ്റോ​റി​ൽ​നി​ന്ന് നീ​ക്കാ​നി​ട​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​വു​മു​ണ്ട്.