എല്ലാ മേഖലകളിലും തന്നെ റോബോര്‍ട്ടുകളെ  സജീവമായി പ്രയോജനപ്പെടുത്തുന്ന കാലമാണിത്.റോബോര്‍ട്ടുകള്‍ മനുഷ്യ സഹായി ആണെന്നിരിക്കുമ്പോഴും അവയുടെ ദോഷഫലങ്ങള്‍ കൂടി വലിയ ചര്‍ച്ചയാവാറുണ്ട്.  ഇപ്പോഴിതാ ആളുകളെ കൊല്ലുന്നതിനുള്ള അവകാശം റോബോട്ടുകള്‍ക്ക് നല്‍കാൻ ഒരുങ്ങുകയാണ് സാന്‍ഫ്രാന്‍സിസ്‌കോ.

കുറ്റവാളികളെ കൊലപ്പെടുത്താന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള കരട് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് തയാറാക്കി കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പൊതുജനങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ജീവന് ഭീഷണി നേരിടുന്ന സന്ദര്‍ഭങ്ങള്‍, അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യത്തില്‍ കൊലപ്പെടുത്താനുള്ള അവകാശങ്ങള്‍ എന്നിവ നല്‍കാനാണ് ഭരണകൂടം ആലോചിക്കുന്നത്.

ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കിയ നിയുക്ത ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ. ഒരു വ്യക്തിക്കെതിരെയും ബലപ്രയോഗത്തിനായി റോബോട്ടുകള്‍ ഉപയോഗിക്കില്ല,

സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് സേനയുടെ ഭാഗമായ റോബോട്ടുകളെ നിലവില്‍ ബോംബുകള്‍ നിര്‍വീര്യമാക്കാനും മറ്റ് പരിശോധനകള്‍ക്കുമാണ് ഉപയോഗിച്ചുവരുന്നത്. 17 റോബോട്ടുകളാണ് നിലവില്‍ സേനയുടെ ഭാഗമായിട്ടുള്ളത്. ഈ റോബോട്ടുകളെ മോഡിഫൈ ചെയ്താകും കൊല്ലാനുള്ള അനുമതി നല്‍കുക.