വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും അതിലുപരി ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും മഞ്ജു മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 

ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും മോളിവുഡില്‍ സജീവമായിരിക്കുകയാണ്. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതല്‍ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാന്‍ സാധിക്കുന്നത്. 

മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ മഞ്ജു പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ ക്യാപ്ഷനും വൈറലായിരിക്കുകയാണ്.  

ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത് എന്ന ക്യാപ്ഷനോടെയാണ് മഞ്ജു തന്റെ മനോഹരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഞ്ജു മറ്റൊരു ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.

പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പര്‍ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യര്‍. പൊതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ലൂസിഫര്‍, പ്രതി പൂവന്‍ കോഴി ,അസുരന്‍, ചതുര്‍മുഖം,മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെ മഞ്ജുവിന്റെ രണ്ടാം വരവിനെ ആഘോഷമാക്കുകയായിരുന്നു.