ന്യൂഡൽഹി:സിറോ മലബാർ സഭ പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർ നടപടികളിൽ പരാതിയുണ്ടെങ്കിൽ ചോദ്യം ചെയ്യാമെന്നും ,അതിനായി പ്രത്യേക ഹർജി നൽകണമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഉത്തരവിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരുടെ അസൗകര്യം കണക്കിലെടുത്ത് സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബറിലേക്ക് മാറ്റി.