മം​ഗ​ളൂ​രൂ: ഓ​ട്ടോ​യി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​ത്ത്. കാ​ദ്രി​യി​ലെ മ​ഞ്ജു​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​തെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു.

ഇ​സ്ലാ​മി​ക് റെ​സിസ്റ്റൻസ് കൗ​ണ്‍​സി​ല്‍ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ല​ഭി​ച്ച ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഈ ​സം​ഘ​ട​ന​യേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​രി​ഖ് എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള ക​ത്ത് ല​ഭി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മം​ഗ​ളൂ​രു ക​ങ്ക​നാ​ടി ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നാ​ഗോ​രി​ക്ക് സ​മീ​പം ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഷാ​രി​ഖ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന സ്‌​ഫോ​ട​ക​വ​സ്തു അ​ബ​ദ്ധ​ത്തി​ല്‍ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു.

മം​ഗ​ളൂ​രൂ​വി​ലെ നാ​ഗൂ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ന്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.