തൃ​ശൂ​ർ: യൂ​ണി​ഫോം ത​യി​ക്കു​ന്ന​തി​നു​ള്ള അ​ള​വെ​ടു​ക്കാ​ന്‍ വ​ന്ന ബാ​ലി​ക​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​യ്യ​ല്‍​ക്കാ​ര​ന് 17വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. ത​ളി​ക്കു​ളം കാ​ളി​ദാ​സാ ന​ഗ​റി​ല്‍ രാ​ജ​നെ(51)​യാ​ണ് കു​ന്ന​കു​ളം ഫാ​സ്റ്റ്ട്രാ​ക്ക് പോ​ക്‌​സോ കേ​സ് കോ​ട​തി ജ​ഡ്ജി റീ​നാ ദാ​സ് ശി​ക്ഷി​ച്ച​ത്.

2015ലാ​ണ് സം​ഭ​വം. യൂ​ണി​ഫോ​മി​ന്‍റെ അ​ള​വെ​ടു​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ലാ​ണ് കു​ട്ടി എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​വ​ർ വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.