തൃ​ശൂ​ര്‍; അ​തി​ര​പ്പിള്ളി-​മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ല്‍ വീ​ണ്ടും ക​ബാ​ലി എ​ന്ന കാ​ട്ടാ​ന​യി​റ​ങ്ങി. ചാ​ല​ക്കു​ടി​യി​ല്‍ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 8 നാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന ബ​സി​നെ കൊ​മ്പി​ല്‍ കു​ത്തി ഉ​യ​ര്‍​ത്തി താ​ഴെ വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ ആ​ന ബ​സി​നു മു​ന്നി​ല്‍ നി​ല​യു​റ​പ്പി​ച്ച് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

എ​ട്ട​ര​യോ​ടെ മ​ല​ക്ക​പ്പാ​റ എ​ത്തേ​ണ്ട ബ​സ് രാ​ത്രി പ​തി​നൊ​ന്നി​നാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച സ്വ​കാ​ര്യ ബ​സി​നു നേ​രെ​യും ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ആ​ന വാ​ഹ​ന​ത്തി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത​തോ​ടെ എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം ബ​സ് പി​ന്നോ​ട്ടെ​ടു​ത്താ​ണ് ര​ക്ഷ​പെ​ട്ട​ത്.