ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ പു​തി​യ ത​ല​വ​നാ​യി ല​ഫ്ന്‍റ​ന​ന്‍റ് ജ​ന​റ​ൽ അ​സീം മു​നീ​റി​നെ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​റീ​ഫ് നി​യ​മി​ച്ചു. ജ​ന​റ​ൽ ഖ​മ​ർ ജാ​വേ​ദ് ബ​ജ്‌​വ ന​വം​ബ​ർ 29-ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

പാ​ക്കി​സ്ഥാ​ൻ അ​ധി​കാ​ര ശ്രേ​ണി​യി​ലെ ഏ​റ്റ​വും ത​ല​പ്പൊ​ക്ക​മു​ള്ള പ​ദ​വി​യി​ലേ​ക്ക് സ​ർ​ക്കാ​ർ ആ​രെ നി​യ​മി​ക്കു​മെ​ന്ന​റി​യാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ. ആ​റ് പേ​രു​ടെ ചു​രു​ക്ക​പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് ജ​ന​റ​ൽ മു​നീ​റി​ന്‍റെ പേ​ര് പ്ര​ധാ​ന​മ​ന്ത്രി ഷ​റീ​ഫ് തെ​ര​ഞ്ഞെ‌​ടു​ത്ത​ത്.