മുംബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീമിന്‍റെ ​ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റി​ലെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് ആ​ശി​ഷ് നെ​ഹ്റ​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന വാ​ദ​മു​യ​ർ​ത്തി ഹ​ർ​ഭ​ജ​ൻ സിം​ഗ്. ലോ​ക ചാ​ന്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ മാ​തൃ​ക​യാ​ക്കി വ്യ​ത്യ​സ്ത ഫോ​ർ​മാ​റ്റു​ക​ളി​ൽ വ്യ​ത്യ​സ്ത പ​രി​ശീ​ല​ക​രെ ഇ​ന്ത്യ നി​യ​മി​ക്ക​ണ​മെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

ദ്രാ​വി​ഡി​നെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ല്ല അ​ഭി​പ്രാ​യ​മെ​ന്നും ടി-20 ​ഫോ​ർ​മാ​റ്റി​ൽ നി​ന്ന് അ​ടു​ത്തി​ടെ വി​ര​മി​ച്ച നെ​ഹ്റ​യെ​പ്പോ​ലെ​യു​ള്ള ഒ​രാ​ൾ​ക്ക് കു​ട്ടി ക്രി​ക്ക​റ്റി​നെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​മെ​ന്നും മി​ക​ച്ച മ​ത്സ​ര ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കാ​നാ​കു​മെ​ന്നും “ഭാ​ജി’ പ​റ​ഞ്ഞു. ദ്രാ​വി​ഡും നെ​ഹ്റ​യും ഒ​രു​മി​ച്ച് ടീ​മി​നെ ന​യി​ക്ക​ണ​മെ​ന്നും ഇ​ത് 2024 ലോ​ക​ക​പ്പി​ൽ നീ​ല​പ്പ​ട​യ്ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദ്രാ​വി​ഡി​ന് ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്കാ​ൻ നെ​ഹ്റ​യു​ടെ വ​ര​വ് സ​ഹാ​യി​ക്കു​മെ​ന്നും ലോ​ക​ക​പ്പി​ന് ശേ​ഷം ന​ട​ന്ന ന്യൂ​സി​ല​ൻ​ഡ് പ​ര​ന്പ​ര മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.