ശ്രീനഗർ: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിൽ രാജ്യാന്തര അതിർത്തിക്ക് സമീപം പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടികൂടി.
വിജയ്പൂർ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സീൽ ചെയ്ത പെട്ടിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ, രണ്ട് പിസ്റ്റളുകൾ, പിസ്റ്റൾ മാഗസിനുകൾ, അഞ്ച് ലക്ഷം ഇന്ത്യൻ രൂപ, വെടിയുണ്ടകൾ എന്നിവ ലഭിച്ചു.
രാജ്യത്ത് അക്രമം നടത്താനായി എത്തിച്ചതാണ് ആയുധങ്ങളെന്നും പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.