കോഴിക്കോട്: കോതിയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ കോപ്പറേഷന്‍ പരിധിയില്‍ ഇന്നും വ്യാപക പ്രതിഷേധം നടന്നു. 42 പേരാണ് കസ്റ്റഡിയിലുള്ളത്. 23 സ്ത്രീകളും 19 പുരുഷന്മാരുമാണ് കസ്റ്റഡിയിൽ. 

റോഡിൽ ടയർ കത്തിച്ചും തടികൾ നിരത്തിയുമാണ് പ്രതിഷേധം. അതേസമയം, റോഡ് ഉപരോധിച്ച പുരുഷന്മരെയും സ്ത്രീകളെയും ഇപ്പോഴും അറസ്റ്റുചെയ്ത് നീകിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ പൊലീസ് സംഘത്തെ സംഘർഷ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. സമരക്കാക്കൊപ്പമെത്തിയ കുട്ടിയെയും പൊലീസ് മർദിച്ചുവെന്നും പരിതി ഉയരുന്നുണ്ട്. 

കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്‍റ് നിര്‍മാണമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമാപിക്കുനെന്നും സമരസമിതി വ്യക്തമാക്കി. നാളെ കോനിയിൽ ജനകിയ ഹര്‍ത്താല്‍ നടത്തും. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം എന്നീ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്.