ദോ​ഹ: വി​വാ​ദ മ​ത​പ​ണ്ഡി​ത​ൻ സാക്കിർ നാ​യി​ക്കി​നെ ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ ഔ​ദ്യോ​ഗി​ക അ​തി​ഥി​യാ​യി ക്ഷ​ണി​ച്ചെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് ഖ​ത്ത​ർ അ​റി​യി​ച്ചു. നാ​യി​ക്കി​നെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചെ​ന്ന ആ​രോ​പ​ണം ഇ​ന്ത്യ – ഖ​ത്ത​ർ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​നാ​യി ബാ​ഹ്യ​ശ​ക്തി​ക​ൾ പ്ര​ച​രി​പ്പി​ച്ച കിം​വ​ദ​ന്തി​യാ​ണെ​ന്ന് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

വി​ദ്വേഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ​തി​നും സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളി​ലും ഇന്ത്യയിൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന നാ​യി​ക്ക് പ​ങ്കെ​ടു​ക്കുന്ന ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ വി​ട്ട് നി​ൽ​ക്കു​മെ​ന്ന് കേന്ദ്ര സർക്കാർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ക്ക് ന​ൽ​കി​യ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് നാ​യി​ക്ക് സ​ർ​ക്കാ​ർ അ​തി​ഥി​യ​ല്ലെ​ന്ന കാ​ര്യം ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഉ​ദ്ഘാട​ന ച​ട​ങ്ങി​ൽ ധ​ൻ​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

ലോ​ക​ക​പ്പ് വേ​ദി​യി​ൽ ഇ​തു​വ​രെ പ്ര​ത്യ​ക്ഷ​നാ​യി​ല്ലെ​ങ്കി​ലും നാ​യി​ക്ക് ഖ​ത്ത​റി​ൽ എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ല​ഭ്യ​മ​ല്ല. ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് നേ​രി​ടു​ന്ന നാ​യി​ക്ക്, 2020-ലെ ​ഡ​ൽ​ഹി ക​ലാ​പ​ക്കേ​സി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ്.