ജ​റു​സ​ലേം: ന​ഗ​ര​ക​വാ​ട​ത്തി​ന് സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ബ​സ് സ്റ്റോ​പ്പി​ൽ സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തിനിടെ പ്ര​ദേ​ശ​ത്ത് ചീ​ളു​ക​ൾ ചി​ത​റി​ത്തെ​റി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ശാ​ന്ത​ത​യ്ക്ക് ശേ​ഷം ഇ​സ്ര​യേ​ൽ – പ​ല​സ്തീ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ വേ​ള​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.