ഒരു പ്രായം എത്തുമ്പേള്‍ ആണ്‍കുട്ടികളില്‍ താടിയും മീശയും വളരാന്‍ തുടങ്ങും. ഹോര്‍മോണ്‍ വ്യത്യാസത്തിനനുസരിച്ച് മീശയുടെയും താടിയുടെയും വളര്‍ച്ച ഓരോരുത്തരിലും വ്യത്യസ്തപ്പെടും. മറുവശത്ത്, സ്ത്രീകളില്‍ ഇത്തരം ഹോര്‍മോണുകളുടെ വ്യത്യാസം മൂലം മീശയും താടിയും മുളക്കും. അത്തരത്തില്‍ താടിയും മീശയും വളര്‍ത്തിയ ഒരു സ്ത്രീ ‘ബിയേര്‍ഡ് ലേഡി’ അഥവാ ‘താടിക്കാരി’ എന്ന പേരില്‍ പ്രശസ്തയായിരുന്നു.

ഡക്കോട്ട കുക്ക് എന്നാണ് ഈ യുവതിയുടെ പേര്. 30 വയസുളള ഇവര്‍ യുഎസിലെ ലാസ് വെഗാസിലാണ് താമസം. ഇവര്‍ക്ക് ദിവസത്തില്‍ രണ്ടുതവണ ഷേവ് ചെയ്യേണ്ടതായി വന്നിരുന്നു. അവള്‍ക്ക് 13 വയസ്സുള്ളപ്പോളാണ് ഇത്തരത്തില്‍ താടി വളരാന്‍ തുടങ്ങിയത്. നേരത്തെ വാക്‌സിങിലൂടെ താടി നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ ഷേവിങ്, വാക്സിങ് എന്നിവയുള്‍പ്പെടെ ഒന്നും ചെയ്യാറില്ല. 

13 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവര്‍ക്ക് താടി വളരാന്‍ തുടങ്ങിയത്. മുഖത്തെ രോമ വളര്‍ച്ച അവളെ വിഷാദരോഗത്തിന് അടിമയാക്കി. തുടക്കത്തില്‍ അവള്‍  ദിവസേന രണ്ടുതവണ ഷേവ് ചെയ്യാറുണ്ടായിരുന്നു. കൂടാതെ എല്ലാ ആഴ്ച്ചയും വാക്‌സിങ്ങും ചെയ്യാറുണ്ടായിരുന്നു.പലതവണ മുഖം ഷേവ് ചെയ്തിലൂടെ മുഖത്ത് പാടുകള്‍ ഉണ്ടായി. മുഖം ചുവന്നു തുടുത്തു ഇതോടെ അവള്‍ ഷേവിങും വാക്സിങും നിര്‍ത്തി. ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോണാകാം അമിതമായ മുടിവളര്‍ച്ചയുടെ കാരണമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ 2015 ല്‍ സര്‍ക്കസ് കാണുന്നതിനിടെ ഒരു താടി വെച്ച ഒരു സ്ത്രീയെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു. അവരുടെ സംസാരത്തില്‍ ആകൃഷ്ടയായ യുവതിയും റേസറും വാക്സിങും ഉപേക്ഷിച്ച് മുഖത്ത് രോമങ്ങള്‍ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ചില സ്ത്രീകള്‍ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ കൂടുതല്‍ രോമ വളര്‍ച്ച ഉണ്ടാകാറുണ്ട്. ചുണ്ടുകള്‍, താടി, നെഞ്ച്, അടിവയര്‍ എന്നിവയുടെ മുകള്‍ ഭാഗത്തായാണ് കൂടുതലായും രോമവളര്‍ച്ചയുണ്ടാകുക. അമിതമായ രോമവളര്‍ച്ചയുളള ഈ അവസ്ഥയെ ഹിര്‍സുറ്റിസം എന്നാണ് വിളിക്കുന്നു. ശരീരത്തിലെ പുരുഷ ഹോര്‍മോണിന്റെ വര്‍ദ്ധനവ് അല്ലെങ്കില്‍ സ്ത്രീ ഹോര്‍മോണ്‍ കുറയുന്നത് കാരണമാണിങ്ങനെ ഉണ്ടാകുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് അനാവശ്യ രോമങ്ങളുടെ വളര്‍ച്ചക്ക് കാരണമാകുന്നത്. 

ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അധിക രോമം വളരുന്ന അവസ്ഥയാണ് ഹിര്‍സുറ്റിസം.ഇതില്‍ സ്ത്രീകളുടെ ശരീരത്തില്‍ അനാവശ്യ രോമങ്ങള്‍ വളരുന്നതിനൊപ്പം ശബ്ദം കനക്കുക, സ്തന വലുപ്പം കുറയുക, പേശികള്‍ വളരുക, ലൈംഗികത വര്‍ദ്ധിക്കുക, മുഖക്കുരു എന്നവ ഉണ്ടാകും. പിസിഒഎസ് പ്രശ്‌നമുള്ള 70-80 ശതമാനം സ്ത്രീകള്‍ക്കും ഹിര്‍സ്യൂറ്റിസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹിര്‍സുറ്റിസത്തിന് നിരവധി കാരണങ്ങളുണ്ടാകാം.പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, ആന്‍ഡ്രോജന്റെ ഉത്പാദനം, അമിതമായ മരുന്ന് ഉപയോഗം, ആര്‍ത്തവവിരാമം, കുഷിംഗ്‌സ് സിന്‍ഡ്രോം മുതലായവ ഈ അവസ്ഥയ്ക്ക് കാരണമാകാം.