തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂടുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. അഞ്ച് രൂപ എങ്കിലും കൂട്ടേണ്ടി വരുമെന്നും വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണെന്നും മന്ത്രി. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം വ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലിറ്ററിന് എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ 5 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇരിക്കുന്നത്.


വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാര്‍ജ് ആയി മില്‍മയില്‍ എത്തും

അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര കര്‍ഷകര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും  എല്ലായ്‌പ്പോഴും നേട്ടം മില്‍മയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്നും ക്ഷീരകര്‍ഷര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്. ഇതേ പാല്‍ മില്‍മ വില്‍ക്കുന്നതാകട്ടെ ലിറ്ററിന് 50 രൂപയ്ക്ക്. 13 രൂപയോളം അന്തരം.