ലോകകപ്പിൽ അമേരിക്കയെ സമനിലയില്‍ തളച്ച്‌ വെയ്ല്‍സ്.സൂപ്പര്‍ താരം ഗരത് ബെയ്ല്‍ നേടിയ ഗോളിലാണ് കരുത്തരായ അമേരിക്കയെ വെയ്ല്‍സ് തളച്ചത്.

ഗ്രൂപ്പ് ബി മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തിയത് വെയ്ല്‍സ് ആയിരിക്കുന്നു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി പുലിസിക്കിന്‍റെ അസിസ്റ്റില്‍ തിമോത്തി വീയിലൂടെ അമേരിക്ക മുന്നിലെത്തി.

ഗോള്‍ മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും 82-ാം മിനിട്ട് വരെ വെയ്ല്‍സിന് കാത്തിരിക്കേണ്ടി വന്നു. പെനാല്‍റ്റി കിക്കിലൂടെയാണ് ഗാരെത് ബെയ്ല്‍ സമനില ഗോള്‍ നേടിയത്. ഈ ജയത്തോടെ ബി ഗ്രൂപ്പില്‍ അമേരിക്കയ്ക്കും വെയ്ല്‍സിനും ഓരോ പോയിന്‍റ് ലഭിച്ചു.