സിയാഞ്ചുർ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ 46 പേർ കൊല്ലപ്പെട്ടു. 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു.

വെസ്റ്റ് ജാവയിലെ സിയാൻജുർ മേഖലയിൽ ഭൂമിക്കടിയിൽ 10 കി.മീ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 100 കി.മീ അകലെ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങൾ തകർന്നതിനാൽ മരണസംഖ്യ വർധിക്കാനിടയുണ്ടെന്ന് അധികൃതർ പറഞ്ഞു.