ആരാധാകർ ഏറെ നാളായി തിരക്കുന്ന കാര്യമാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ (Ranjini Haridas) വിവാഹം. ഇപ്പോൾ അല്ലെങ്കിൽ നാളെ എന്ന തരത്തിൽ പല ഊഹാപോഹങ്ങളും വന്നെങ്കിലും, രഞ്ജിനി അതിനൊന്നും പിടികൊടുത്തില്ല. ചോദ്യങ്ങൾ തുടർന്നപ്പോഴും രഞ്ജിനി തന്റെ തൊഴിലും അതിന്റെ തിരക്കുകളുമായി സസന്തോഷം മുന്നോട്ടു പോയി. ഇനി രഞ്ജിനിയുടെ വീട്ടിൽ ഒരാൾ കൂടി.

ഇത്രയും നാളും രഞ്ജിനിയുടെ കുഞ്ഞനുജനായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിന്ന ശ്രീപ്രിയൻ വിവാഹിതനായി. രഞ്ജിനിയും അമ്മ സുജാതയും, രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂടും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം. വധുവിനെ കുറച്ചു ദിവസം മുൻപാണ് രഞ്ജിനി പരിചയപ്പെടുത്തിയത് .

ബ്രീസ് എന്നാണ് രഞ്ജിനി തന്റെ നാത്തൂനെ പരിചയപ്പടുത്തിയിട്ടുള്ളത്. ബ്രീസ് ജോർജ് കൊറിയോഗ്രാഫറാണ് എന്ന് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും മനസിലാക്കാം. കാരണവരുടെ സ്ഥാനത്തുള്ള ചേച്ചിയുടെ കാൽതൊട്ടു വാങ്ങിയാണ് ശ്രീപ്രിയൻ ബ്രീസിന് താലിചാർത്തിയത്.

വിവാഹത്തിന് അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി ജോസും മറ്റു കൂട്ടുകാരികളും എത്തിയപ്പോൾ. വിവാഹത്തിലെ നല്ല മുഹൂർത്തങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.